മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭാ​ണ്ഡു​പ്പി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​നു​വേ​ണ്ടി എ​ടു​ത്ത കു​ഴി​യി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു, പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭാ​ൽ​ച​ന്ദ്ര ഫാ​ലെ (25) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ജ​ന​ത മാ​ർ​ക്ക​റ്റി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

സ​മീ​പ​ത്തു​ള്ള ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രാ​ത്രി​യി​ൽ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഇ​വ​ർ കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. 19 നും 43 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രിക്കെ​യാ​ണ് ഭാ​ൽ​ച​ന്ദ്ര മ​ര​ണ​മ​ട​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ എ​ട്ട് പേ​ർ ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ ര​ണ്ട് പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.