പാലക്കാട്: ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്ന് കോൺഗ്രസിനെ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിലാണ് ബാലൻ പരിഹസിച്ചത്.
ചെന്നിത്തലയെയും വി.ഡി. സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെ.സിയുടേത്. ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുകയാണെന്നും ഇത് കോൺഗ്രസിന്റെ ആഭാസത്തരമാണെന്നും എകെ ബാലൻ പറഞ്ഞു.



