അ​രീ​ക്കോ​ട് (മ​ല​പ്പു​റം): ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ക​ല​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കു​ട്ടി​യെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

ഊ​ർ​ങ്ങാ​ട്ടി​രി മൂ​ർ​ക്ക​നാ​ട് അ​ന്പാ​യ​ത്തി​ങ്ങ​ൽ സാ​ദി​ഖി​ന്‍റെ നാ​ലു​വ​യ​സു​കാ​ര​നാ​യ മ​ക​നാ​ണ് ക​ല​ത്തി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്. വീ​ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ല​ത്തി​ൽ ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കു​ട്ടി കു​ടു​ങ്ങി​യ​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് പി​താ​വ് സാ​ദി​ഖ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്.

വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ തി​രു​വാ​ലി ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം കു​ട്ടി​യെ പ​രി​ക്കേ​ൽ​ക്കാ​തെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ അ​ലൂ​മി​നി​യം​ക​ലം മു​റി​ച്ചു​മാ​റ്റി പു​റ​ത്തെ​ടു​ത്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ വ​ലി​യൊ​രു ആ​ശ്വാ​സ​ത്തി​ലാ​യി കു​ടും​ബ​വും നാ​ട്ടു​കാ​രും.