സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ ആശ്വാസം. ഇന്നലെ ചാഞ്ചാട്ടമുണ്ടായിരുന്ന വിപണിയിലാണ് ഇന്നത്തെ വൻ ഇടിവ്. രാവിലെ 880 രൂപ കുറഞ്ഞ വിപണിയിൽ വൈകീട്ട് 600 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുറവ്.
ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,12,160 രൂപയായി താഴ്ന്നു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവും സ്വർണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ.



