ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ന​ടു​ക്കി​യ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി രാ​ഹു​ൽ മീ​ണ​യെ കു​ടു​ക്കാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത് നി​ർ​ണാ​യ​ക​മാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ. മോ​ഷ്ടി​ച്ച ഫോ​ൺ, ഹോ​ട്ട​ലി​ലെ വൈ​ഫൈ ഉ​പ​യോ​ഗം, ഇ​ൻ​സ്റ്റാ​ഗ്രാം ചാ​റ്റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന പ്ര​തി, കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ഫോ​ണും 2.5 ല​ക്ഷം രൂ​പ​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. ര​ക്ഷ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ഇ​യാ​ൾ ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ മാ​റി പു​തി​യ വ​സ്ത്രം ധ​രി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ൾ നി​രീ​ക്ഷി​ച്ചാ​ണ് പോ​ലീ​സി​ന് ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി ഒ​ളി​ത്താ​വ​ള​ത്തി​ലെ വൈ​ഫൈ ഉ​പ​യോ​ഗി​ച്ച​തും ഇ​യാ​ളു​ടെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ചു. മോ​ഷ്ടി​ച്ച ഫോ​ൺ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച​തും നി​ർ​ണാ​യ​ക​മാ​യി.

രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​ർ സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ മീ​ണ മു​ൻ​പും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ്. ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗി​നും വാ​തു​വെ​പ്പി​നും അ​ടി​മ​യാ​യ ഇ​യാ​ൾ പ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. ബ​യോ​മെ​ട്രി​ക് ലോ​ക്ക​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

കൃ​ത്യ​മാ​യ പ്ലാ​നിം​ഗോ​ടെ​യാ​ണ് പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ലെ​ത്തി കൃ​ത്യം ന‌​ട​ത്തി​യ​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.