മ​യി​ലാ​ടു​തു​റൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ മ​യി​ലാ​ടു​തു​റൈ ജി​ല്ല​യി​ലെ പൂ​മ്പു​ഹാ​ർ മ​ണ്ഡ​ല​ത്തി​ൽ പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു. പൊ​റ​യാ​റി​ലെ ജ​മാ​ലി​യ മി​ഡി​ൽ സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന 324-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കു​ത്താ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ വി​ഘ്നേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ വി​ര​മി​ച്ച സൈ​നി​ക​നാ​യ പ്ര​ഭാ​ക​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ്ര​ഭാ​ക​ര​ൻ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ചെ​റി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് വി​ഘ്നേ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ഘ്നേ​ഷി​ന്‍റെ ക​ഴു​ത്തി​നും ഇ​രു കൈ​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ പൊ​റ​യാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ വി​ഘ്നേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ പ്ര​ഭാ​ക​ര​ന് പോ​ലീ​സു​കാ​രോ​ട് ക​ടു​ത്ത വി​രോ​ധ​മു​ണ്ടാ​യി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മ​റ്റൊ​രു പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നു. അ​ക്ര​മ​ത്തെ​ത്തു​ട​ർ​ന്ന് ബൂ​ത്തി​ലെ വോ​ട്ടെ​ടു​പ്പ് അ​ൽ​പ​നേ​രം ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് പു​ന​രാ​രം​ഭി​ച്ചു. പൊ​റ​യാ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.