ഒരു കുട്ടി തന്റെയല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ (DNA Test) നിസംശയം തെളിയിക്കപ്പെട്ടാൽ, ആ കുട്ടിയുടെ ജീവനാംശം നൽകാൻ ഒരു പുരുഷനെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നിയമപരമായ വിവാഹബന്ധം നിലനിൽക്കുന്ന സമയത്താണ് കുട്ടി ജനിച്ചതെങ്കിൽ പോലും ഈ വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവെച്ചത്. മകൾക്ക് ജീവനാംശം നിഷേധിച്ചതിനെതിരെ ഒരു യുവതി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.