തൃശൂർ: മു​ണ്ട​ത്തി​ക്കോ​ട് വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്‍റെ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന നടത്തുന്നത്.

അതേസമയം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഈ റിപ്പോർട്ട് നിർണായകമാകും.

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടുപു​ര ദു​ര​ന്ത​ത്തി​ൽ ഇതുവരെ 14 പേരാണ് മരിച്ചത്. അ​​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് തൃ​ശൂ​ർ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നാ​ലു പേ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​മെ​ന്നും ഡി​എ​ൻ​എ ഫ​ലം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

32 ശ​രീ​ര ഭാ​ഗ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​ൻ​പ​ത് മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ എ​ട്ട് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു കൊ​ടു​ത്തെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.