ന്യൂ​ഡ​ൽ​ഹി: ഒ​ൻ​പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം കേ​ൾ​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജ​യ​ദീ​പ് ഗു​പ്ത വാ​ദി​ക്കും. മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ ജു​ഡീ​ഷ്യ​ൽ അ​വ​ലോ​ക​ന​ത്തി​ന് അ​തീ​ത​മാ​ണെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് ഇ​ന്ന​ലെ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് നീ​രീ​ക്ഷി​ച്ചി​രു​ന്നു

ആ​ചാ​ര​ങ്ങ​ളി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം നി​ർ​ണാ​യ​ക​മാ​ണ്. ഒ​പ്പം ലിം​ഗ​സ​മ​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടും ച​ർ​ച്ച​യാ​കും.

നി​ല​വി​ൽ യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നൂ​കു​ലി​ക്കാ​തെ​യോ എ​തി​ർ​ക്കാ​തെ​യോ ആ​ണ് സം​സ്ഥാ​നം വാ​ദ​ങ്ങ​ൾ എ​ഴു​തി ന​ൽ​കി​യ​ത്. ഇ​ന്ന​ലെ വാ​ദ​ത്തി​നി​ടെ പ്ര​ധാ​ന​പ്പെ​ട്ട ചി​ല നീ​രീ​ക്ഷ​ണ​ങ്ങ​ൾ കോ​ട​തി ന​ട​ത്തി​യി​രു​ന്നു. മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി​ക​ൾ​ക്ക് പ​രി​മി​തി​ക​ളു​ണ്ട്. പ​ക്ഷെ ഒ​രു അ​ധി​കാ​ര​വും ഇ​ല്ലെ​ന്ന വാ​ദം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ൾ ആ​ചാ​ര​ങ്ങ​ൾ ചോ​ദ്യം ചെ​യ്യി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന വാ​ദ​ത്തി​നി​ടെ ആ​വ​ർ​ത്തി​ച്ചു.