തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു മു​​​ന്പി​​​ൽ പ​​​ക​​​ച്ചു​​​നി​​​ന്നി​​​രു​​​ന്ന കു​​​ണ്ട​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി ബി​​​ജു ജോ​​​സി​​​ന്‍റെ ക​​​ണ്ണു​​​ക​​​ളി​​​ൽ ആ ​​​ഭീ​​​ക​​​ര​​​ദൃ​​​ശ്യം മാ​​​ഞ്ഞി​​​ട്ടി​​​ല്ല. വെ​​​ടി​​​മ​​​രു​​​ന്നു നി​​​റ​​​യ്ക്കു​​​ന്ന​​​തി​​​നി​​​ടെ ഒ​​​രു തീ​​​ഗോ​​​ളം ഉ​​​യ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ര​​​ണ​​​ത്തി​​​ന്‍റെ നി​​​ഴ​​​ൽ​​​വീ​​​ണ ആ ​​​നി​​​മി​​​ഷ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു​​​വി​​​ധം ഇ​​​റ​​​ങ്ങി​​​യോ​​​ടി​​​യ​​​തി​​​ന്‍റെ ഞെ​​​ട്ട​​​ലി​​​ലാ​​​ണ് ഈ ​​​തൊ​​​ഴി​​​ലാ​​​ളി.

ഉ​​​ത്സ​​​വ​​​സീ​​​സ​​​ണു​​​ക​​​ളി​​​ൽ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട്ടെ വെ​​​ടി​​​പ്പു​​​ര ബി​​​ജു​​​വി​​​നും കൂ​​​ട്ടു​​​കാ​​​ർ​​​ക്കും വെ​​​റും തൊ​​​ഴി​​​ലി​​​ട​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ന്ന​​​ലെ ബി​​​ജു​​​വും സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ വി​​​ഷ്ണു​​​വും അ​​​ഖി​​​ലും സാ​​​ജ​​​നും വെ​​​ടി​​​മ​​​രു​​​ന്നു നി​​​റ​​​യ്ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ത്തി​​​രു​​​ന്ന സ്ഥ​​​ല​​​ത്തി​​​നു തൊ​​​ട്ട​​​ടു​​​ത്ത്, ഏ​​​ക​​​ദേ​​​ശം മു​​​പ്പ​​​തു​​​മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ​​​യാ​​​ണ് ആ ​​​ദു​​​ര​​​ന്തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.

ക​​​ണ്ണ​​​ഞ്ചി​​​പ്പി​​​ക്കു​​​ന്ന പ്ര​​​കാ​​​ശ​​​ത്തോ​​​ടെ ആ​​​കാ​​​ശം​​​മു​​​ട്ടെ ഉ​​​യ​​​ർ​​​ന്ന അ​​​ഗ്നി​​​ജ്വാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു ഭാ​​​ഗ്യം​​​കൊ​​​ണ്ടു​​​മാ​​​ത്ര​​​മാ​​​ണ് ഇ​​​വ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റ​​​തോ​​​ടെ മ​​​റ്റൊ​​​ന്നും ആ​​​ലോ​​​ചി​​​ക്കാ​​​തെ അ​​​യ​​​ൽ​​​വാ​​​സി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ അ​​​വ​​​രെ​​​യും​​​കൊ​​​ണ്ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു പാ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ജു.

സ്വ​​​ന്തം സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചെ​​​ങ്കി​​​ലും ബി​​​ജു​​​വി​​​ന്‍റെ മ​​​ന​​​സ് ഇ​​​പ്പോ​​​ഴും ആ ​​​വെ​​​ടി​​​പ്പു​​​ര​​​യി​​​ലാ​​​ണ്. ജോ​​​ലി​​​ചെ​​​യ്തി​​​രു​​​ന്ന സ്ഥ​​​ല​​​ത്തി​​​ന​​​പ്പു​​​റം വെ​​​ടി​​​മ​​​രു​​​ന്നു​​​പു​​​ര​​​യു​​​ടെ ഉ​​​ള്ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​സ്ഥ എ​​​ന്താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക അ​​​വ​​​നെ വ​​​ല്ലാ​​​തെ പൊ​​​ള്ളി​​​ക്കു​​​ന്നു.