കാ​യം​കു​ളം: അ​പ​ക​ട​ത്തി​നി​ടെ പീ​ഡ​നശ്ര​മം ആരോപിച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി സി​നി​ൽ സ​വാ​ദി​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി അ​തി​ക്ര​മ​ത്തി​നി​രാ​യാ​യ യു​വ​തി. കേ​സി​ന്‍റെ​  ഇപ്പോഴുള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ത​നി​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​മാ​ണ് യു​വ​തി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. 

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ ര​ക്ഷി​ക്കാ​നെ​ത്തി​യ സി​നി​ൽ സ​വാ​ദ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​വും പ്ര​തി അ​വി​ടെ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യു​വ​തി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ന​ട​ന്നി​ട്ടും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു എ​ന്ന ആ​രോ​പ​ണ​മാ​ണ് പോ​ലീ​സി​നെ​തി​രെ പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന​ത്.

പ​രാ​തി ന​ൽ​കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നോ കൃ​ത്യ​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്താ​നോ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്ന് യു​വ​തി ആ​രോ​പി​ക്കു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്ന സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യി​ക്കു​ന്നു എ​ന്നാ​ണ് ആ​ക്ഷേ​പം.

കേ​സി​ൽ നി​ന്ന് പി​ന്മാ​റാ​നാ​യി പ്ര​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും 25 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യും, വ​ഴ​ങ്ങാ​തി​രു​ന്ന​പ്പോ​ൾ ത​നി​ക്കെ​തി​രെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സി​നി​ൽ സ​വാ​ദി​നെ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.