ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ദു​ർ​ഗം ചെ​രി​വി​ന് സ​മീ​പം കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഹ​ഫീ​സ്പേ​ട്ട് സ്വ​ദേ​ശി ശ്യം ​രാ​ജ് (32) എ​ന്ന വ്യ​വ​സാ​യി ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ശ്യ​മും ഭാ​ര്യ​യും ദു​ർ​ഗം ചെ​രു​വ് പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്കി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഭാ​ര്യ ന​ട​പ്പാ​ത​യി​ലും ശ്യം ​റോ​ഡി​ലും നി​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ശ്യാ​മി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് പാ​ല​ത്തി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യും ചെ​യ്തു.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി. ഇ​തി​നി​ടെ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​രി​ലായിരിക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് ഒ​രാ​ൾ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ല​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഡ്രൈ​വ​റെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.