ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സി​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം വെ​ടി​വ​യ്പ്പി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽ നി​ന്ന് ഐ​ആ​ർ​ജി​എ​സ് ചു​ങ്കം ഈ​ടാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം നി​കു​തി ന​ൽ​കാ​ൻ യാ​തൊ​രു ഉ​ദ്ദേ​ശ്യ​വു​മി​ല്ലെ​ന്ന് ഒ​രു ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​ആ​ർ​ഐ​എ​സ് ലാ​വ​ൻ ഇ​ന്ത്യ​യു​ടെ സ​ഹാ​യം തേ​ടി കൊ​ച്ചി തു​റ​മു​ഖ​ത്ത് അ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജ​ഗ് അ​ർ​ണ​വ്, സാ​ൻ​മാ​ർ ഹെ​റാ​ൾ​ഡ് എ​ന്നീ ര​ണ്ട് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.