കൊ​ല്ലം: രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്​ പ്ര​ധാ​ന​മ​ന്ത്രി​ നടത്തിയ പ്ര​സം​ഗ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ സി​പി​എം പ​രാ​തി ന​ൽ​കി​യെ​ന്ന് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം​.എ. ബേ​ബി. ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ദൂ​ര​ദ​ർ​ശ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ​ത് രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് എം​.എ. ബേ​ബി പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്, ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ ന​ഗ്ന​മാ​യ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നും എം​.എ. ബേ​ബി പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​രേ​ന്ദ്ര​ മോ​ദി​ക്കും ബി​ജെ​പി​ക്കും അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ന്യൂ​ന​പ​ക്ഷ മ​ത​ത്തി​നെ ല​ക്ഷ്യമിട്ടു​ള്ള സ​ത്യ​വി​രു​ദ്ധ പ്ര​ചാ​ര​ണം ബം​ഗാ​ളി​ൽ അ​മി​ത്ഷാ ന​ട​ത്തിയതെന്നും ബേബി പറഞ്ഞു.

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഇ​തി​ന് മു​ൻ​പ് ന​ൽ​കി​യ പ​രാ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വ​ഗ​ണി​ക്കു​ക​യാ​ണുണ്ടാ​യ​ത്. ഈ ​ബി​ൽ ഇ​പ്പോ​ൾ അ​വ​ത​രി​പ്പി​ച്ച​ത് ത​ന്നെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ആ​ഭാ​സ​ക​ര​മാ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ കാ​ര്യ​ങ്ങ​ളെ ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.