തൃ​ശൂ​ർ: മ​ഹാ​പൂ​ര​ത്തി​നു നാ​ളെ കൊ​ടി​യേ​റു​ന്പോ​ൾ, മാ​ന​ത്തെ പൂ​ര​ത്തി​നാ​യി വെ​ടി​ക്കെ​ട്ട​റ​യി​ൽ ഒ​ളി​പ്പി​ച്ച ആ​ദ്യ​മി​ന്ന​ൽ​പ്പി​ണ​ർ “പ്ര​ക​ന്പ​നം’ ന​ഗ​ര​ത്തെ പി​ടി​ച്ചു​കു​ലു​ക്കും.

വ​രാ​നി​രി​ക്കു​ന്ന സാ​ന്പി​ളി​ന്‍റെ​യും പൂ​രം വെ​ടി​ക്കെ​ട്ടി​ന്‍റെ​യും പ്ര​ധാ​ന താ​ര​മാ​യ ഈ ​പ്ര​ക​ന്പ​നം ഗു​ണ്ടു​ക​ൾ പൂ​രം​കൊ​ടി​യേ​റ്റ​ത്തി​നു​ശേ​ഷ​മു​ള്ള വെ​ടി​ക്കെ​ട്ടി​നെ മി​നി​സാ​ന്പി​ളാ​ക്കി മാ​റ്റും. സി​നി​മാ​തി​യ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ ഇ​നി​യു​മു​ണ്ട് തീ​യു​ണ്ട​ക​ൾ പാ​റ​മേ​ക്കാ​വ്, തി​രു​വ​ന്പാ​ടി ദേ​വ​സ്വ​ങ്ങ​ളു​ടെ വെ​ടി​ക്കെ​ട്ടു​പു​ര​യി​ൽ.

പാ​റ​മേ​ക്കാ​വി​നു​വേ​ണ്ടി ബി​നോ​യ് ജേ​ക്ക​ബാ​ണ് സ്റ്റി​ബി​ൻ സ്റ്റീ​ഫ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വെ​ടി​ക്കെ​ട്ട് ഒ​രു​ക്കു​ന്ന​ത്. തി​രു​വ​മ്പാ​ടി​ക്കു​വേ​ണ്ടി മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷും. ഒ​പ്പം മു​ൻ ലൈ​സ​ൻ​സി​ക​ളാ​യ കു​ണ്ട​ന്നൂ​ർ സ​ജി​യും ഒലക്കേങ്കിൽ വി​ൽ​സ​ണു​മു​ണ്ട്.

പൂ​രം കൊ​ടി​യേ​റ്റ​ദി​വ​സ​മാ​യ നാ​ളെ ചെ​റി​യ​തോ​തി​ലാ​ണു വെ​ടി​ക്കെ​ട്ടെ​ങ്കി​ലും ക​സ​റും. 24നു ​രാ​ത്രി ഏ​ഴി​നു സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്. 27നു ​പു​ല​ർ​ച്ചെ​യാ​ണു പ്ര​ധാ​ന വെ​ടി​ക്കെ​ട്ട്. തു​ട​ർ​ന്ന് പ​ക​ൽ​പൂ​ര​ത്തി​നും ഉ​പ​ചാ​രം​ചൊ​ല്ലി​പ്പി​രി​യ​ലി​നും​ശേ​ഷം പ​ക​ൽ​വെ​ടി​ക്കെ​ട്ട്. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​മാ​ണ് ഇ​ത്ത​വ​ണ സാ​മ്പി​ളി​ന് ആ​ദ്യം തീ ​കൊ​ളു​ത്തു​ക.

പൂ​ര​ച്ചൂ​ടേ​റ്റാ​ൽ പൊ​ട്ടി​വി​ട​രാ​ൻ പാ​ക​ത്തി​നു​ള്ള വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​രു​ദേ​വ​സ്വ​ങ്ങ​ളു​ടെ​യും വെ​ടി​ക്കെ​ട്ടു​പ്ര​മാ​ണി​മാ​ർ. ഗു​ണ്ടി​നും കു​ഴി​മി​ന്നി​ക്കും ഒ​പ്പം ഓ​ല​പ്പ​ട​ക്ക​വും അ​മി​ട്ടു​ക​ളു​മാ​ണ് ക​രി​മ​രു​ന്നി​ന്‍റെ ഇ​ന്ദ്ര​ജാ​ലം തീ​ർ​ക്കു​ക. ശ​ബ്ദം​കു​റ​ച്ച് വ​ർ​ണ​ഭം​ഗി കൂ​ട്ടി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടു​ക​ൾ.

ലോ​ക​ക​പ്പ് 20 ട്വ​ന്‍റി ക്രി​ക്ക​റ്റി​ൽ മ​ല​യാ​ള​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​യ സ​ഞ്ജു സാം​സ​ണ് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചും തേ​ക്കി​ൻ​കാ​ടി​ന്‍റെ ആ​കാ​ശ​ത്ത് സ്പെ​ഷ​ൽ സി​ക്സ​ർ അ​മി​ട്ടു​ക​ൾ വി​രി​യും. ഞൊ​ടി​യി​ട​യി​ൽ പൊ​ട്ടി​വി​രി​ഞ്ഞ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന സ​ർ​വം​മാ​യ, മു​ക​ളി​ലേ​ക്കു ചീ​റി​പ്പാ​ഞ്ഞു പൊ​ട്ടി​വി​രി​യു​ന്ന പേ​ട്രി​യ​റ്റ്, ഇ​ല​ക്‌​ഷ​ൻ വൈ​ബ് അ​മി​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ വെ​ടി​ക്കെ​ട്ടു​പ്രേ​മി​ക​ൾ​ക്കു ഹ​ര​മേ​കും.
പൂ​രം വെ​ടി​ക്കെ​ട്ടി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് ബി​നോ​യി​യും സ​തീ​ഷും പൂ​ര​ക്കാ​ട്ടി​ൽ തീ​മ​ഴ പെ​യ്യി​ക്കാ​ൻ എ​ത്തു​ന്ന​ത്. നെ​ന്മാ​റ – വ​ല്ല​ങ്ങി വേ​ല, കാ​വ​ശേ​രി പൂ​രം തു​ട​ങ്ങി മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഉ​ത്സ​വ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഉ​ഗ്ര​ൻ വെ​ടി​ക്കെ​ട്ടു​ക​ൾ ന​ട​ത്തി​യ ഫ​യ​ർ ബോം​ബ​ർ​മാ​രാ​ണ് ഇ​രു​വ​രും.

ചൂ​ടി​നെ നേ​രി​ടാ​ന്‍ മു​ന്‍​ക​രു​ത​ൽ


തൃ​ശൂ​ർ: ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന ചൂ​ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൂ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കും ആ​ന​ക​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ൽ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം.

ഉ​യ​ര്‍​ന്ന ചൂ​ട്, സൂ​ര്യാ​ഘാ​തം, നി​ര്‍​ജ​ലീ​ക​ര​ണം​പോ​ലെ​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു. ആ​ന​ക​ള്‍​ക്കു ത​ണ്ണി​മ​ത്ത​ന്‍, വെ​ള്ള​രി തു​ട​ങ്ങി​യ ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ യ​ഥേ​ഷ്ടം ന​ല്‍​ക​ണ​മെ​ന്നും ഇ​ട​യ്ക്കി​ടെ ത​റ ന​ന​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

ശ​രീ​ര​ത്തി​ല്‍ ജ​ല​ന​ഷ്ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ത്യാ​ഹി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കാ​നും ആം​ബു​ല​ന്‍​സ് സേ​വ​നം ത​ട​സ​മി​ല്ലാ​തെ ന​ട​ത്താ​നും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

പൂ​രം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന ആ​ളു​ക​ള്‍​ക്കു ത​ണ​ല​ത്തു നി​ല്‍​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​രു​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ദേ​വ​സ്വം അ​ധി​കൃ​ത​രോ​ടു നി​ര്‍​ദേ​ശി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു മേ​ളം ആ​സ്വ​ദി​ക്കാ​നും കു​ട​മാ​റ്റം കാ​ണാ​നും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നു സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി, പാ​റ​മേ​ക്കാ​വ് – തി​രു​വ​മ്പാ​ടി ദേ​വ​സ്വം അ​ധി​കൃ​ത​ര്‍, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍, വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍, പെ​സോ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പൂ​ര​ത്തി​നു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ല​ങ്കാ​ര​ത്തി​നു സ​മ്മാ​നം


തൃ​ശൂ​ർ: പൂ​രം പ്ര​മാ​ണി​ച്ച് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​മൈ​താ​ന​ത്തേ​ക്കു കൊ​ക്കാ​ലെ, പ​ടി​ഞ്ഞാ​റെ​കോ​ട്ട, പാ​ട്ടു​രാ​യ്ക്ക​ൽ, കി​ഴ​ക്കേ​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള റോ​ഡു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ല​ങ്ക​രി​ക്ക​ണ​മെ​ന്നും ഏ​റ്റ​വും ഭം​ഗി​യാ​യി അ​ല​ങ്കാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​നു കോ​ർ​പ​റേ​ഷ​ൻ സ​മ്മാ​നം ന​ൽ​കു​മെ​ന്നും മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ അ​റി​യി​ച്ചു.

തൃ​ശൂ​ർ: പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ഗ​ര​ത്തി​ലെ തി​ര​ക്കും ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​നാ​യി ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ത്തും. ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ, 23-ാം തൃ​ശൂ​ർ സ്കൗ​ട്ട് ഓ​പ്പ​ണ്‍ ഗ്രൂ​പ്പ്, 81-ാം തൃ​ശൂ​ർ റേ​ഞ്ച​ർ ടീം ​എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് “തൃ​ശൂ​ർ പൂ​രം സ​ർ​വീ​സ് 2026′ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ​ന്ന​ദ്ധ​സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ ഡ്യൂ​ട്ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10.30നു ​തൃ​ശൂ​ർ എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​നു​സ​മീ​പം ന​ട​ക്കും. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​കും.

ച​മ​യ​പ്ര​ദ​ർ​ശ​ന​വേ​ദി​യി​ലും സ്കൗ​ട്ട്സ്

പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ആ​ന​ച്ച​മ​യ​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി “ച​മ​യം’ എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ലും സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കും. 23, 24, 25 തീ​യ​തി​ക​ളി​ൽ ച​മ​യ​പ്ര​ദ​ർ​ശ​ന​വേ​ദി​യി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും സ​ന്ദ​ർ​ശ​ക​രെ സ​ഹാ​യി​ക്കാ​നും വോ​ള​ന്‍റി​യ​ർ​മാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.