പാങ്ങ്: വാൽപ്പാറ ദുരന്തത്തിൽ മരിച്ച സ്കൂൾ പാചക തൊഴിലാളി സാജിത തനിച്ചാക്കി പോയത് ഉമ്മയെയും പതിനൊന്നുകാരനായ മകൻ ഷാഹിദിനെയും.
പാങ്ങ് പള്ളിപ്പറന്പ് ജിഎൽപി സ്കൂളിലെ പാചക തൊഴിലാളിയായിരുന്ന സാജിത, അധ്യാപകരും വിദ്യാർഥികളും ഒരുപോലെ സ്നേഹിച്ച സാജിത താത്തയായിരുന്നു. 20 വർഷമായി സ്കൂളിൽ ജോലി ചെയ്തിരുന്ന അവർ ഭക്ഷണശാലയിൽ മാത്രം ഒതുങ്ങിയില്ല. സ്കൂളിലെ കലാസാംസ്കാരിക പരിപാടികളിലും കുട്ടികളുടെ സഹായി കൂടിയായിരുന്നു.
അപകടത്തിൽനിന്ന് മകൻ ഷാഹിദ് രക്ഷപ്പെട്ട് ചികിത്സ തേടിയെങ്കിലും ഉമ്മയുടെ വിയോഗത്തോടെ അവന്റെ ജീവിതവും വേദനയുടെ നിഴലിലായി. ഇനി ആശ്രയമായി ഉള്ളത് മാതാവിന്റെ ഉമ്മ മാത്രമാണ്.