പാ​​​​ങ്ങ്: ജ​​​​ന്മ​​​​നാ കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​ർ​​​​ക്കൊ​​​​പ്പം യാ​​​​ത്ര​​​​ക​​​​ളി​​​​ലെ​​​​ല്ലാം ഭാ​​​​ര്യ റു​​​​ഖി​​​​യ​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും അ​​​​ന്ത്യ​​​​യാ​​​​ത്ര​​​​യും ഒ​​​​രു​​​​മി​​​​ച്ചാ​​​​യി. പാ​​​​ങ്ങ് പ​​​​ള്ളി​​​​പ്പ​​​​റ​​​​ന്പ് ജി​​​​എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ് കാ​​​​രാ​​​​രി​​​​ത്തൊ​​​​ടി അ​​​​ബ്ദു​​​​ൾ മ​​​​ജീ​​​​ദ്.

യാ​​​​ത്ര​​​​ക​​​​ളും സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ളും ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​ർ​​​​ക്ക് കാ​​​​ഴ്പ​​​​പ​​​​രി​​​​മി​​​​തി ഒ​​​​ന്നി​​​​നും ത​​​​ട​​​​സ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. യാ​​​​ത്ര​​​​ക​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കൈ​​​​പി​​​​ടി​​​​ച്ചു ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് ഭാ​​​​ര്യ റു​​​​ഖി​​​​യ​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ങ്ങോ​​​​ട്ടു​​​​പോ​​​​കു​​​​ന്പോ​​​​ഴും സ​​​​ഹാ​​​​യി​​​​യാ​​​​യി ഭാ​​​​ര്യ​​​​യെ മാ​​​​സ്റ്റ​​​​ർ കൂ​​​​ടെ കൂ​​​​ട്ടു​​​​മാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ അ​​​​വ​​​​ധി​​​​ക്കും സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​ർ ഒ​​​​രു​​​​മി​​​​ച്ച് യാ​​​​ത്ര പോ​​​​യി​​​​രു​​​​ന്നു. ന​​​​ന്നാ​​​​യി ക്ലാ​​​​സെ​​​​ടു​​​​ക്കു​​​​ന്ന മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​ർ പാ​​​​ട്ടു പ​​​​ഠി​​​​പ്പി​​​​ച്ചും ക​​​​ഥ​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ത്തും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്രി​​​​യ​​​​ങ്ക​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു.

ക​​​​ലോ​​​​ത്സ​​​​വ​​​​ങ്ങ​​​​ൾ​​​​ക്ക് കു​​​​ട്ടി​​​​ക​​​​ളെ ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​തും ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു. കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​തി അ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ന് ത​​​​ട​​​​സ​​​​മേ ആ​​​​യി​​​​രു​​​​ന്നി​​​​ല്ല. ലാ​​​​പ്ടോ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​ദ്ദേ​​​​ഹം ക്ലാ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​ത്.

ഏ​​​​താ​​​​നും മാ​​​​സം മു​​​​ന്പാ​​​​ണ് മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​റും ഭാ​​​​ര്യ​​​​യും മി​​​​ല്ലും​​​​പ​​​​ടി​​​​യി​​​​ൽ പു​​​​തി​​​​യ വീ​​​​ടു​​​​വ​​​​ച്ച് താ​​​​മ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഇ​​​​വ​​​​ർ​​​​ക്ക് മ​​​​ക്ക​​​​ളി​​​​ല്ല. പാ​​​​ങ്ങ് ജി​​​​യു​​​​പി​​​​എ​​​​സ് അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ മാ​​​​സ്റ്റ​​​​റു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​ക്കും ജ​​​​ന്മ​​​​നാ കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​ത​​​​യു​​ണ്ട്.