മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ അഞ്ച് ലക്ഷം രൂപയിലധികം വില വരുന്ന നിരോധിത പുകയില ഉത്പനങ്ങളുമായി യുവാവിനെ പിടികൂടി. സംഭവത്തിൽ അർബാസ് നാസിർ ഖാൻ (26) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷഹാദ് ഗേറ്റിന് സമീപമുള്ള കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. നിയമവിരുദ്ധമായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുകയില കണ്ടെത്തി.
കേസിൽ മറ്റ് രണ്ട് പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.



