ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ നി​ര്‍​മി​ക്കു​ന്ന വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. താ​മ​സം തു​ട​ങ്ങി​യ​ശേ​ഷം പ്ര​ശ്ന​ങ്ങ​ള്‍ വ​ന്നാ​ൽ ഊ​രാ​ളു​ങ്ക​ൽ സ​മാ​ധാ​നം പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത് വി​ള്ള​ല​ല്ലെ​ന്നും പെ​ൻ​സി​ൽ കൊ​ണ്ട് വ​ര​ച്ച​താ​ണെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​ത​ന്നെ നേ​രി​ട്ടെ​ത്തി ഉ​ര​ച്ചു​നോ​ക്കി സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ണ്ടാ​യ​ത് വ​ലി​യ വി​ള്ള​ല​ല്ലെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. വീ​ട് ഇ​തു​വ​രെ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും കൈ​മാ​റി​യ​ത് പ​ട്ട​യം മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ 178 വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മാ​ക്കി കൈ​മാ​റും. ഒ​ക്ടോ​ബ​റി​ന് മു​മ്പ് മു​ഴു​വ​ൻ വീ​ടു​ക​ളും തീ​ർ​ത്ത് ന​ൽ​ക​ണ​മെ​ന്നാ​ണ് ഊ​രാ​ളു​ങ്ക​ലു​മാ​യു​ള്ള ക​രാ​ർ. ക​രാ​ർ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഊ​രാ​ളു​ങ്ക​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.