ഡൽഹിയിൽ നിന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്ന എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയതിന് തുടർന്ന് അമേരിക്കൻ അധികൃതർ ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.ഈ ആഴ്ച നടന്ന സംഭവത്തെ തുടർന്ന് പൈലറ്റിനെ ജോലിയിൽ നിന്ന് എയർ ഇന്ത്യ മാറ്റിനിർത്തിയതായി വാർത്താ ഏജൻസിയായ പി.ടി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
‘ഏപ്രിൽ 14-ന് ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ് ഫ്രാൻസിസ്കോയിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്ന ഞങ്ങളുടെ ക്രൂ അംഗങ്ങളിൽ ഒരാൾ, അവിടുത്തെ പ്രാദേശിക നിയമങ്ങൾ പ്രകാരം പ്രവേശിക്കാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു,” എയർ ഇന്ത്യ വക്താവ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.



