ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് മാ​പ്പു​സാ​ക്ഷി​യാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ലാ​ണ് ന​ടി ത​ന്‍റെ താ​ത്പ​ര്യം അ​റി​യി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് ഔ​ദ്യോ​ഗി​ക​മാ​യി അ​പേ​ക്ഷ ന​ൽ​കാ​ൻ പ്ര​ത്യേ​ക ജ​ഡ്ജി പ്ര​ശാ​ന്ത് ശ​ർ​മ നി​ർ​ദേ​ശി​ച്ചു.

ന​ടി​യു​ടെ അ​പേ​ക്ഷ​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ കോ​ട​തി ഇ​ഡി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. കേ​സ് ഏ​പ്രി​ൽ 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ന​ട​ത്തി​യ 200 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റി​യ​തി​ലൂ​ടെ ജാ​ക്വി​ലി​നും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ ജാ​ക്വി​ലി​നെ പ്ര​തി​യാ​ക്കി ഇ​ഡി നേ​ര​ത്തെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ജാ​ക്വി​ലി​ൻ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ക​ണ്ട് ഇ​ഡി അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ, കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ അ​വ​ർ​ക്ക് മാ​പ്പു​സാ​ക്ഷി​യാ​കാ​ൻ സാ​ധി​ക്കും. ഇ​ത് കേ​സി​ൽ അ​വ​ർ​ക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളി​ൽ ഇ​ള​വ് ല​ഭി​ക്കാ​ൻ സ​ഹാ​യി​ച്ചേ​ക്കാം. നേ​ര​ത്തെ ഈ ​കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജാ​ക്വി​ലി​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കേ​സി​ൽ മാ​പ്പു​സാ​ക്ഷി​യാ​യി മാ​റി സ​ഹ​ക​രി​ക്കാ​ൻ താ​രം തീ​രു​മാ​നി​ച്ച​ത്.