പാ​ല​ക്കാ​ട്: ദ​ളി​ത്‌ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ പാ​ല​ക്കാ​ട്‌ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി / എ​സ്ടി പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​തി​ജീ​വി​ത കോ​ട​തി​യി​ല്‍ നേ​രി​ട്ടെ​ത്തി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം പ​റ​ഞ്ഞ് പ്ര​ശോ​ഭ് ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട്ടെ ഒ​രു അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി/​എ​സ് ടി ​പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ പ്ര​ശോ​ഭ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കു​ക​യാ​യി​രു​ന്നു. നി​ര​പ​രാ​ധി​യാ​ണെ​ന്നും, ജാ​മ്യം ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​മെ​ന്നു​മാ​ണ് പ്ര​ശോ​ഭ് മു​ന്‍​കൂ​ര്‍ ജാ​മ്യ അ​പേ​ക്ഷ​യി​ലൂ​ടെ കോ​ട​തി​യെ അ​റി​യി​ച്ച​ത്.