മുംബൈ: നാസിക് ടിസിഎസിൽ നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗീക പീഡനവും നടത്തിയെന്ന ആരോപണം നേരിടുന്ന നിദ ഖാന് നിലവില്‍ മുംബൈയിലുണ്ടെന്നും യുവതി ആദ്യത്തെ കഞ്ഞിനായി കാത്തിരിക്കുകയാണെന്നും കുടുംബം.
നിലവില്‍ ഒളിവില്‍ കഴിയുന്ന നിദ ഖാന്, മുന്‍കൂര്‍ ജാമ്യത്തിനായി നാസിക്കിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യ നില മോശമാണെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിദ ഖാനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 കാരിയായ ഖാന് 2021ലാണ് നാസിക്കിലെ ടിസിഎസിന്റെ ബിപിഒ യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്.
നാസിക്കിലെ ടിസിഎസ് ഓഫീസില്‍ നടന്ന ലൈംഗീക പീഡനവുമായും നിര്‍ബന്ധിത മതപരിവര്‍ത്തനവുമായും ബന്ധപ്പെട്ട ഒന്‍പത് പരാതികളില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതികൾ അന്വേഷിക്കാൻ പോലീസ് കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. മുതിർന്ന സഹപ്രവർത്തകർ മാനസികമായും ലൈംഗീകമായും പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ എച്ച്ആർ വകുപ്പ് പരാതികൾ അവഗണിച്ചുവെന്നും പരാതിയുണ്ട്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങൾ നടന്നത്.



