ചെ​ന്നൈ: പ്ര​മു​ഖ സോ​പ്പ് ബ്രാ​ൻ​ഡാ​യ ‘പ​വ​ർ സോ​പ്പി’​ൽ നി​ന്ന് ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് തെ​ന്നി​ന്ത്യ​ൻ ന​ടി ത​മ​ന്ന ഭാ​ട്ടി​യ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ത​മ​ന്ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2005ലാ​ണ് പ​വ​ർ സോ​പ്പി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ത​മ​ന്ന ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്. ഈ ​ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​ന് ശേ​ഷ​വും ക​മ്പ​നി ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​യ്ക്ക​റ്റു​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും ഇ​ത് ത​ന്‍റെ പ്ര​ശ​സ്തി​യെ ബാ​ധി​ക്കു​ന്നു​വെ​ന്നും ത​മ​ന്ന കോ​ട​തി​യി​ൽ വാ​ദി​ച്ചു.

ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ ക​മ്പ​നി ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നും അ​തി​നാ​ൽ ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വേ​ണ​മെ​ന്നു​മാ​ണ് ത​മ​ന്ന ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​രാ​ർ കാ​ലാ​വ​ധി​ക്ക് ശേ​ഷം ക​മ്പ​നി ഈ ​ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ താ​ര​ത്തി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​സ്റ്റി​സ് എ​സ്. ത​മി​ഴ്‌​സെ​ൽ​വ​ൻ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​ത​പ​ര​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.