ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. ദേ​വ​സ്വം ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​ടെ വാ​ദ​മാ​ണ് ഇ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ ന​ട​ക്കു​ക. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം ര​ണ്ടു​ദി​വ​സം കൂ​ടി തു​ട​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സു​പ്രീംകോ​ട​തി ചീ​ഫ്ജ​സ്റ്റീ​സ്‌ സൂ​ര്യ​കാ​ന്താ​ണ് ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജ​ഡ്ജി​മാ​രാ​യ എം.​എം.​സു​ന്ദ​രേ​ഷ്, എ ​അ​മാ​നു​ള്ള, ആ​ര​വി​ന്ദ് കു​മാ​ർ, എ.​ജെ. മ​സീ​ഹ്, പി.​ബി.​വ​രാ​ലെ, ആ​ർ. മ​ഹാ​ദേ​വ​ൻ, ജോ​യ്മാ​ല ബാ​ഗ്ചി എ​ന്നി​വ​ർ​ക്കൊ​പ്പം ജ​സ്റ്റീ​സ്‌ ബി.​വി. നാ​ഗ​ര​ത്ന​യും ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വാ​ദം കേ​ൾ​ക്ക​ൽ തു​ട​ങ്ങി​യ​ത്. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ കൃ​തൃ​മാ​യ നി​ല​പാ​ട് പ​റ​യാ​തെ​യാ​ണ് സം​സ്ഥാ​ന​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യ​ത്.