ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് സ​ഭ സ​മ്മേ​ളി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​ക്കി വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് ബി​ല്ലി​ലെ ശി​പാ​ർ​ശ.

ബി​ല്ലി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ഇ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​രും. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം തി​ര​ക്കി​ട്ട് ന​ട​ത്തു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്. ബി​ല്ലി​നെ എം​പി​മാ​ർ ഒ​റ്റ ശ​ബ്ദ​ത്തി​ൽ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ സ​മ​വാ​യ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. ഓ​രോ സം​സ്ഥാ​ന​ത്തെ​യും സീ​റ്റു​ക​ളു​ടെ എ​ണ്ണം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ക​മ്മീ​ഷ​ൻ നി​ശ്ച​യി​ക്കു​മെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. എ​ല്ലാ​യി​ട​ത്തും പ​കു​തി സീ​റ്റു​ക​ൾ കൂ​ടു​മെ​ന്ന നി​ർ​ദ്ദേ​ശം ഒ​ഴി​വാ​ക്കി​യ​ത് സ​മ​വാ​യ​ത്തി​ന് വേ​ണ്ടി​യാ​ണ്.

ജ​ന​സം​ഖ്യ നി​യ​ന്ത്രി​ച്ച സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​യി​രി​ക്കു​മെ​ന്നെ നി​ശ്ച​യി​ച്ചി​ട്ടു​ള്ളൂ. ഓ​രോ സം​സ്ഥാ​ന​ത്തും എ​ത്ര വീ​തം സീ​റ്റ് കൂ​ടു​മെ​ന്ന​ത് ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം നി​ശ്ച​യി​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.