ബംഗളൂരു: മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ അമ്മ ജീവനൊടുക്കി. ബംഗളൂരുവിൽ നടന്ന സംഭവത്തിൽ സുവർണ (40), 13 വയസുകാരിയായ മകൾ എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്.
അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ഭാര്യ മകളെ കൊലപ്പെടുത്തിയെന്ന ഭർത്താവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് ഒരു കേസ് രജിസ്റ്റർ ചെയ്തത്.
സുവർണയുടെ സഹോദരൻ മഞ്ജുനാഥ് നൽകിയ മറ്റൊരു പരാതിയിലും പോലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.



