വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളെയും അധികൃതർ അവിടെ നിന്നും മാറ്റി. ഇതിൽ ഒരു കുട്ടിയെ കടുത്ത പോഷകാഹാരക്കുറവും നിർജ്ജലീകരണവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാതാപിതാക്കളുടെ കൊടും ക്രൂരതയെത്തുടർന്ന് രണ്ട് വയസുകാരൻ പട്ടിണി കിടന്നു മരിച്ച സംഭവത്തിൽ അമേരിക്കയിലെ ഇൻഡ്യാനയിൽ ദമ്പതികൾ അറസ്റ്റിലായി. കുഞ്ഞ് മരിക്കുന്നതിന് മുൻപ് വിശപ്പകറ്റാൻ ഡയപ്പറിന്റെ കഷ്ണങ്ങളും ചുമരിലെ ഡ്രൈവാളും ഭക്ഷിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുഞ്ഞ് മരിച്ചിട്ടും 14 മണിക്കൂറിന് ശേഷമാണ് മാതാപിതാക്കൾ പോലീസിനെ വിവരമറിയിച്ചതെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. ട്രെവർ റിച്ചാർഡ്-ഹെയ്‌സ് (39), കാതറിൻ കാർട്ടർ (31) എന്നിവരാണ് തങ്ങളുടെ മകൻ എറിക് റിച്ചാർഡിന്റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകം, കുറ്റകരമായ അവഗണന എന്നീ കുറ്റങ്ങൾ നേരിടുന്നത്.