ചെ​ന്നൈ: ചെ​ന്നൈ സിം​ഗ​പ്പെ​രു​മാ​ൾ കോ​വി​ലി​ന് സ​മീ​പ​മു​ള്ള അ​നു​മ​ന്ത​പു​രം ഫ​യ​റിം​ഗ് റേ​ഞ്ചി​ൽ ട്ര​ക്കിം​ഗി​ന് പോ​യ വി​ദ്യാ​ർ​ഥി സ​ഫോ​ട​ന​ത്തി​ൽ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലാം വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി എ​മാ​ൻ​സു യാ​ദ​വ് (21) ആ​ണ് മ​രി​ച്ച​ത്. വി​ശാ​ൽ വേ​ണു​ഗോ​പാ​ൽ, ആ​ര്യ​ൻ ശ​ർ​മ, കൃ​ഷ്ണ സി​രാ​ജ് മ​ഹാ​ജ​ൻ, നി​ഷ്കാ​സ് നി​ര​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റം​ഗ വി​ദ്യാ​ർ​ഥി സം​ഘ​മാ​ണ് ട്ര​ക്കിം​ഗി​ന് പോ​യ​ത്. ഫ​യ​റിം​ഗ് റേ​ഞ്ചി​ന് സ​മീ​പ​മു​ള്ള കു​ന്നി​ൻ മു​ക​ളി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ ഒ​രു ഇ​രു​ന്പ് വ​സ്തു കി​ട​ക്കു​ന്ന​ത് ക​ണ്ടു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ അ​ത് കാ​ലു​കൊ​ണ്ട് ത​ട്ടി. തെ​റി​ച്ചു പോ​യ വ​സ്തു പാ​റ​യി​ൽ ത​ട്ടി വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

എ​മാ​ൻ​സു​വി​ന്‍റെ നെ​ഞ്ചി​ലും തോ​ളി​ലും മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ശാ​ലി​ന്‍റെ ഇ​ട​തു​കൈ​യ്‌​ക്കും വി​ര​ലു​ക​ൾ​ക്കും വ​ലി​യ ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​രാ​ട് സ​ഞ്ജ​യ് കു​മാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സു​ര​ക്ഷാ സേ​ന​ക​ൾ പ​രി​ശീ​ല​ന​ത്തി​നാ​യി ഉ​പോ​യി​ക്കു​ന്ന സ്ഥ​ല​മാ​ണ്. പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം പൊ​ട്ടി​ത്തെ​റി​ക്കാ​തെ പോ​യ ഷെ​ല്ലാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.