കോ​ഴി​ക്കോ​ട്: മൂ​ഴി​ക്ക​ലി​ല്‍ പ​തി​നാ​റു വ​യ​സു​കാ​രി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധു​വാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. മൂ​ഴി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ ന​സ്രീ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ അ​ദി​നാ​ൻ എ​ന്ന യു​വാ​വാ​ണ് ന​സ്രീ​ന​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ട് മു​റി​ക​ളി​ലാ​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രി​ച്ച 16 വ​യ​സു​കാ​രി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​ണ് നാ​ടി​നെ ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​കം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ വി​വ​രം അ​റി​ഞ്ഞ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് രാ​വി​ലെ എ​ത്തി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ഴി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് 15 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​ദി​നാ​ൻ എ​ങ്ങ​നെ എ​ത്തി​യെ​ന്ന​തു​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. വീ​ട്ടി​ലെ സി​സി​ടി​വി ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ബ​ന്ധു​ക്ക​ളെ​ല്ലാ​വ​രും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണു​ള്ള​ത്. ഇ​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്താ​ൽ മാ​ത്ര​മേ കൊ​ല​പാ​ത​ക​ത്തി​ൻ്റെ കാ​ര​ണ​ത്തെ കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ.