പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം പാ​തി​വ​ഴി​ക്ക് വി​ല​ങ്ങു​ത​ടി​യാ​യ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഇ​ക്കു​റി തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​രി​ഹ​രി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശ​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

പു​തി​യ അ​ധ്യ​യ​നവ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ സ്കൂ​ൾ സു​ര​ക്ഷാ മാ​ന്വ​ലി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഇ​ത്ത​വ​ണ ക്ഷ​മ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഫി​റ്റ​ന്സ്) ല​ഭ്യ​ത ബു​ദ്ധ​ിമു​ട്ടാ​കും.

2025 ജൂ​ലൈ​യി​ൽ കൊ​ല്ലം തേ​വ​ല​ക്ക​ര ഗ​വ​ണ്‍മെ​ന്‍റ് ബോ​യ്‌​സ് സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍നി​ന്നു ഷോ​ക്കേ​റ്റ് മി​ഥു​ന്‍ എ​ന്ന കു​ട്ടി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ്കൂ​ൾ സു​ര​ക്ഷാ മാ​നു​വ​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ആ​ദ്യംത​ന്നെ ഇ​തി​ന​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ​കു​പ്പു​ക​ളു​ടെ നി​ർ​ദേ​ശം.

ഓ​രോ അ​ധ്യ​യ​നവ​ർ​ഷാ​രം​ഭ​ത്തി​ലും സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും കെ​ഇ​ആ​ർ അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക്ഷ​മ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ത് ഹാ​ജ​രാ​ക്കി​യെ​ങ്കി​ലേ ബ​ന്ധ​പ്പെ​ട്ട സ്കൂ​ളി​ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കൂ.

അ​ധ്യാ​പ​ക​രു​ടെ ജൂ​ണി​ലെ ശ​ന്പ​ളബി​ല്ലി​നൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യും വേ​ണം. ഫി​റ്റ്ന​സ് ല​ഭി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​ധ്യ​യ​നം ന​ട​ത്താ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ലെ​ന്നും സു​ര​ക്ഷാ മാ​ന്വ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ വാ​ട​കക്കെട്ടിട​ത്തി​ലോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലോ ക്ലാ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഈ ​കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി പ​രി​ശോ​ധി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യെ​ന്ന് ഉ​റ​പ്പാ​ക്കി മാ​ത്ര​മേ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​വൂ​ എന്നും നി​ർ​ദേ​ശ​മു​ണ്ട്.

സ്‌​കൂ​ള്‍വ​ള​പ്പി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ്, ശോ​ച്യാ​വ​സ്ഥ, വൈ​ദ്യു​തലൈ​നു​ക​ളു​ടെ സ്ഥി​തി, വ​യ​റിം​ഗ് ‌സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, മേ​ല്‍ക്കൂ​ര​യു​ടെ സ്ഥി​തി, കി​ണ​റു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം, പ​രി​സ​ര ശു​ചീ​ക​ര​ണം, സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ്ഥ തു​ട​ങ്ങി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ഇ​വ​യെ​ല്ലാം ഒ​റ്റ​യ​ടി​ക്ക് പ​രി​ശോ​ധി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന എ​ൻ​ജി​നി​യ​ർ സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന രീ​തി​യാ​ണ് മു​ന്പു നി​ല​വി​ൽ ഇ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ വി​വി​ധ വ​കു​പ്പു​ക​ളി​ൽനി​ന്നു​ള്ള പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ​ടുകൂ​ടി മാ​ത്ര​മേ അ​പേക്ഷ പോ​ലും സ്വീ​ക​രി​ക്കേ​ണ്ട​തു​ള്ളൂ​ എ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​ർ​മാ​ർ.

മാ​ർ​ച്ച് ഒ​ന്പ​തി​നു പു​റ​ത്തി​റ​ക്കി‍യ സ്കൂ​ൾ സു​ര​ക്ഷാ മാ​ന്വ​ൽ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യവ​കു​പ്പുത​ന്നെ പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക് ഫി​റ്റ്ന​സ് ന​ൽ​ക​ണ​മെ​ങ്കി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. കെ​എ​സ്ഇ​ബി, ആ​രോ​ഗ്യ​വ​കു​പ്പ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പോ​ലീ​സ്, അ​ഗ്നി​സു​ര​ക്ഷാ വി​ഭാ​ഗം, വ​നംവ​കു​പ്പ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും സ്കൂ​ളു​ക​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് എ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം വി​വി​ധ വ​കു​പ്പു​ക​ൾ​ക്കു ന​ൽ​കി​യി​ട്ടി​ല്ല.

എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ ഓ​ഡി​റ്റാ​ണ് മാ​ന്വ​ലി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ഥി​ര​ത, ക്ലാ​സ്മു​റി​ക​ളു​ടെ അ​വ​സ്ഥ, ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ൾ, വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ൾ, ചു​റ്റു​മ​തി​ൽ, കി​ണ​ർ എ​ന്നി​വ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

സു​ര​ക്ഷാ മാ​ന്വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും പ​രി​മി​തി​ക​ളും പ​രി​ഹ​രി​ച്ചു മാ​ത്ര​മേ അ​പേ​ക്ഷ ന​ൽ​കാ​വൂ​വെ​ന്ന നി​ർ​ദേ​ശ​മാ​ണ് എ​ൽ​എ​സ്​ജിഡി എ​ൻ​ജി​നി​യ​ർ​മാ​ർ മു​ന്നോ​ട്ടു​ വ​യ്ക്കു​ന്ന​ത്.

സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ല​വി​ലെ കെ​ട്ടിടനി​ർ​മാ​ണ​ച്ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി അ​ഗ്നി​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മാ​ന്വ​ലി​ലും ഉ​ണ്ട്. ഫാ​ൾ​സ് സീ​ലിം​ഗ്സ് ചെ​യ്തി​ട്ടു​ള്ള ക്ലാ​സ്മു​റി​ക​ളി​ൽ അ​ടി​യ​ന്ത​ര അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യേ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കൂ​വെ​ന്നാ​ണ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ നി​ല​പാ​ട്.

സ​ർ​ക്കാ​ർ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ അ​ത​ത് പ്ര​ഥ​മാ​ധ്യാ​പ​ക​ർ ഉ​റ​പ്പാ​ക്കി​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, പി​ടി​എ, എം​പി​ടി​എ, എ​സ്എം​സി, ത​ദ്ദേ​ശ സ്ഥാ​പ​നം, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, പോ‌​ലീ​സ് തു​ട​ങ്ങി വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ത്ത​വ​ര​വാ​ദി​ത്വ​മാ​ണെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ആ​മു​ഖ​ത്തി​ൽ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.