നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വെ​ങ്ങോ​ല കു​റ്റി​പ്പാ​ടം കോ​ര​പ്പി​ള്ളി​ക്കു​ടി വീ​ട്ടി​ൽ റ​ഹീ​മി​ന്‍റെ​യും റ​സീ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ(21) ആ​ണ് മ​രി​ച്ച​ത്.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ക​യ​റു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ആ​ലു​വ കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ഴ​ക്ക​മ്പ​ല​ത്തെ ഒ​രു സ്വ​കാ​ര്യ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു ഇ​ഖ്ബാ​ൽ.