ഇതിനു പിന്നാലെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറാണ് യുവതിയുടെ കൈയില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ചത്. സംഭവത്തില്‍ മനോഹറിനെ പോലീസ് അറസ്റ്റു ചെയ്തു.

മാർച്ച്‌ 11നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹാലോചനയില്‍ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹർ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി എച്ച്‌ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു.

രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നതായി പോലീസ് പറഞ്ഞു. മനോഹറിന്റെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരാണ്. ഇതിനാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ഇയാള്‍ക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തില്‍ നിന്നു പിന്മാറി. ഇതിന്റെ പകയിലാണ് പ്രതി അക്രമം നടത്തിയത്