ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്. പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യു.ഡി.എഫിൻ്റെ കണക്കുകൂട്ടൽ. നിയമസഭയിൽ ഒരിക്കൽ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ.

ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കൂടുത ൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വോട്ടിംഗ് 85 ശതമാനത്തിനു മുകളിൽ എ ത്തിക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഊബറുമായി ചേർന്ന് പോളിംഗ് ബൂത്തിലേക്ക് സൗജന്യയാത്ര ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ കുടിവെള്ളവും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും അടക്കം ക്രമീകരിക്കും.

1200 വോട്ടർമാരിൽ കൂടുതൽ വരുന്ന 24 ഇടങ്ങളിൽ ആക്‌സിലറി ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്.

മൊത്തം വോട്ടർമാർ 2,71,42,952

പുരുഷന്മാർ – 1,32,20,811

വനിതകൾ – 1,39,21,868

ഭിന്നലിംഗക്കാർ – 273

പ്രവാസിവോട്ടർമാർ 2,42,093

പുരുഷന്മാർ – 2,04,218

വനിതകൾ – 37,867

ഭിന്നലിംഗക്കാർ – 8

സർവീസ് വോട്ടർമാർ 53,984

നിയമസഭാ തെരഞ്ഞെടു പ്പിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ഐ ഡി കാർഡ് (എപിക്) ഇല്ലാത്തവർക്ക് താഴെ കാണുന്ന 11 അംഗീകൃത തിരിച്ചറിയൽ രേഖ കകളിൽ ഏതെങ്കിലും ഉപയോഗിക്കാം.

ആധാർ കാർഡ്

പാസ്പോർട്ട്

ഡ്രൈവിംഗ് ലൈസൻസ്

കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്

ബാങ്ക്, പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്

പാൻ കാർഡ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിനു കീ ഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇ ന്ത്യ നൽകുന്ന സ്മ‌ാർട്ട് കാർഡ്

ദേശീയ തൊഴിലുറപ്പ് പദ്ധതി തൊ ഴിൽ കാർഡ്

തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് സ്‌മാർട് കാർഡ്

ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

പാർലമെന്റ്, നിയമസഭാ അംഗങ്ങ ൾ ലെജിസ്ലേറ്റീവ് കൗൺസിൽ അം ഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔ ദ്യോഗിക തിരിച്ചറിയൽ കാർഡ്.