ജ​നീ​വ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച നി​ർ​ണാ​യ​ക പ്ര​മേ​യം റ​ഷ്യ​യും ചൈ​ന​യും വീ​റ്റോ ചെ​യ്ത​തോ​ടെ പ​രാ​ജ​യ​പ്പെ​ട്ടു. ര​ക്ഷാ​സ​മി​തി​യി​ലെ 15 അം​ഗ​ങ്ങ​ളി​ൽ 11 പേ​ർ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ പാ​ക്കി​സ്ഥാ​നും കൊ​ളം​ബി​യ​യും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.

പ്ര​മേ​യം പാ​സാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഒ​ൻ​പ​ത് വോ​ട്ടു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും സ്ഥി​രാം​ഗ​ങ്ങ​ളാ​യ റ​ഷ്യ​യും ചൈ​ന​യും ത​ങ്ങ​ളു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ഇ​തി​നെ അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​റാ​നു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ന​യ​ത​ന്ത്ര​പ​ര​മാ​യ നീ​ക്കം ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യേ​റ്റു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​ൻ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ ഏ​ഴ് ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​മേ​യം ആ​ദ്യം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ റ​ഷ്യ​യും ചൈ​ന​യും ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്ത​തോ​ടെ ദി​വ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ സ​മു​ദ്ര വ്യാ​പാ​ര പാ​ത​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പ്ര​തി​രോ​ധ​പ​ര​മാ​യ രീ​തി​യി​ൽ രാ​ജ്യ​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന മി​ത​മാ​യ നി​ർ​ദേ​ശ​മാ​ണ് വോ​ട്ടി​ന് എ​ടു​ത്ത​ത്. സൈ​നി​ക ന​ട​പ​ടി എ​ന്ന ക​ർ​ശ​ന​മാ​യ നീ​ക്ക​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്നി​ട്ടും റ​ഷ്യ​യും ചൈ​ന​യും പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ത​യാ​റാ​യി​ല്ല.

ഈ ​വീ​റ്റോ​യി​ലൂ​ടെ ത​ങ്ങ​ൾ ഇ​റാ​ന്‍റെ ശ​ക്ത​രാ​യ സ​ഖ്യ​ക​ക്ഷി​ക​ളാ​ണെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​മേ​യ​ത്തി​ൽ ഇ​റാ​നെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ അ​തി​രൂ​ക്ഷ​മാ​ണെ​ന്നാ​ണ് റ​ഷ്യ​യും ചൈ​ന​യും ആ​രോ​പി​ക്കു​ന്ന​ത്. ര​ക്ഷാ​സ​മി​തി​യി​ലെ ഈ ​ചേ​രി​തി​രി​വ് പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.