എല്ലാ പാർട്ടിയിലേയും കേന്ദ്ര നേതാക്കളട ക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളികളാവുന്നുണ്ട്.
രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാ രണം നടത്തും.
കൊല്ലത്ത് രേവന്ത് റെഡ്ഡി യുടെ റോഡ് ഷോ നടക്കും.
കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ തുട രുകയാണ്. ഇന്നലെ ബേപ്പൂരിൽ എൻഡിഎ സ്ഥാനാർഥിയുടെ ഉൾപ്പെടെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാടെത്തും.
ഇടത് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശേരിയിൽ നടക്കും.
നാളെയാണ് കലാശക്കൊട്ട്.



