ഫിലാഡൽഫിയ: സാമൂഹ്യനന്മക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഊന്നൽ നൽകികൊണ്ട് രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് വിഭാവനം ചെയ്ത എല്ലാ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തീകരിച്ചു. കേരളത്തിലെ നിർധനരായ 25 ജോഡി യുവതീ യുവാക്കളുടെ വിവാഹം എന്ന സ്വപ്നം കഴിഞ്ഞ ഒക്ടോബര് മാസം രണ്ടാം തീയതി പത്തനാപുരത്തുള്ള ഗാന്ധിഭവനിൽ വച്ച് സാക്ഷാത്കരിച്ചു. വധു വരന്മ്മാരുടെ ബന്ധുമിത്രാദികളും വേൾഡ് മലയാളീ കൗണ്സിലിന്റെ അംഗങ്ങളും കുടുംബാങ്ങങ്ങളും കേരളത്തിൽനിന്നുമുള്ള രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക പ്രമുഖരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. സുമനസ്സുകളുടെ അല്പമായോ അധികമായോ ഉള്ള സാമ്പത്തീക സഹായങ്ങൾ ഈ മംഗല്യ മുഹൂർത്തം വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചു. ഈ സംരംഭത്തിൽ ഭാഗമായിട്ടുള്ള എല്ലാവരോടുമുള്ള നിസ്സീമമായ സ്നേഹവും നന്ദിയും പ്രൊവിൻസ് രേഖപ്പെടുത്തി.

വയനാട്ടിലെ ആദിവാസമേഖലയിൽ തല ചായ്ക്കാൻ ഒരിടമില്ലാത്ത നിർധനർക്ക് ഒരു ഭവനം എന്ന പദ്ധതിയാണ് 2026-2027 ൽ പ്രൊവിൻസ് ഏറ്റെടുത്തു പൂർത്തീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ജീവകാരുണ്യ പ്രവർത്തനം വിജയകരമായി പൂർത്തീകരിക്കുവാൻ പ്രൊവിൻസ് വിവിധ സബ് കമ്മിറ്റികളെ രൂപീകരിച്ചു. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കലാ സാംസ്കാരിക ആഘോഷങ്ങൾ സംഘടിപ്പിക്കുവാനും സുമനസ്സുകളുടെ സ്പോണ്സർഷിപ് സ്വീകരിക്കുവാനും തീരുമാനിച്ചതായി സംഘടകകർ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ വിവാഹിതരായ 25 ദമ്പതികളുടെ വിവാഹവാർഷികം ഈ വരുന്ന ഒക്ടോബര് മാസം രണ്ടാം തീയതി പത്തനാപുരത്തുള്ള ഗാന്ധിഭവനിൽ വച്ച് നടത്തുവാനും പ്രൊവിൻസ് തീരുമാനിച്ചു. ഈ ചടങ്ങിന്റെ സന്തോഷസൂചകമായി കൊല്ലം ജില്ലയിൽ കടമ്പനാട്ടുള്ള ഒരു നിർധന കുടുംബത്തിന് പ്രൊവിൻസ് ഒരു ഭവനം നിർമിച്ചുകൊടുത്തു അതിന്റെ താക്കോൽ ദാന കർമവും ഈ മുഹൂർത്തത്തിൽ നടത്തപെടുന്നതാണ്. വേൾഡ് മലയാളീ കൌൺസിൽ അടൂർ-കടമ്പനാട് പ്രൊവിൻസ് ഇൻ ചാർജ് Rev. Fr. മത്തായി ഒ.ഐ.സി യുടെ നേതൃത്വത്തിലാണ് ഈ ഭവനത്തിന്റെ പണികകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ ചീഫ് ഇലക്ഷൻ കമ്മിഷണർ ശ്രീമാൻ ചെറിയാൻ അലക്സാണ്ടറുടെ നിർദ്ദേശത്തിലും അദ്ദേഹം നോമിനേറ്റ് ചെയ്ത ഇലക്ഷൻ ഏജൻറ് ശ്രീമാൻ ജോർജ്ജ് ജേക്കബിന്റെ മേൽനോട്ടത്തിലും 2026-2028 ലേക്കുള്ള പ്രൊവിൻസിന്റെ ഭാരവാഹികളെ താഴെ കൊടുത്തിരിക്കുന്ന ക്രമത്തിൽ ഐക്യഖണ്ഡേന തിരഞ്ഞെടുത്തു. അജി പണിക്കർ (ചെയർപേഴ്സൺ), നൈനാൻ മത്തായി (പ്രസിഡന്റ്), ലൂക്കോസ് മാത്യു (ജനറൽ സെക്രട്ടറി), മറിയാമ്മ ജോർജ്ജ് (ട്രെഷറർ), ആലിസ് ആറ്റുപുറം (വൈസ് ചെയർപേഴ്സൺ), ജെസ്സി മാത്യു (വൈസ് ചെയർപേഴ്സൺ), തോമസ്കുട്ടി വര്ഗീസ് (വൈസ് പ്രസിഡന്റ്), ജോസ് ആറ്റുപുറം (വൈസ് പ്രസിഡന്റ്), ഷിബു മാത്യു (ജോയിന്റ് സെക്രട്ടറി), ജിതിൻ റേ (ജോയിന്റ് ട്രെഷറർ), ഷൈലാ രാജൻ (പ്രോഗ്രാം കോർഡിനേറ്റർ), നിർമലാ തോമസ്കുട്ടി (വുമൺ ഫോറം ചെയർ), എയ്ഞ്ചേലിൻ മാത്യു (യൂത്ത് ഫോറം സെക്രട്ടറി), തോമസ് ഡാനിയേൽ (ഓഡിറ്റർ), തങ്കച്ചൻ സാമുവേൽ (പ്രോഗ്രാം കോർഡിനേറ്റർ – ഹോസ്പിറ്റാലിറ്റി), ഡാൻ തോമസ് (യൂത്ത് ഫോറം കോർഡിനേറ്റർ), ജെയിംസ് പീറ്റർ (പി.ർ.ഓ), അച്ചാമ്മ തോമസ് (ഫുഡ് കോർഡിനേറ്റർ), ബാബു വര്ഗീസ് (ഫുഡ് കോർഡിനേറ്റർ ), ബെന്നി മാത്യു (മീഡിയ ആൻഡ് ടൂർ കോർഡിനേറ്റർ), ലിതു ജിതിൻ (വുമൺ ഫോറം സെക്രട്ടറി), സുജീഷ് തോമസ് (അക്കൗണ്ടൻറ്), സിജു സാദ (ഐ.ടി. കോർഡിനേറ്റർ), ജോർജ്ജ് ജേക്കബ് (ചാരിറ്റി കോർഡിനേറ്റർ) & പ്രസാദ് ബേബി (റിസെപ്ഷൻ).

കരുണയുടെയും കനിവിന്റെയും സ്നേഹസന്ദേശവുമായി വീണ്ടും ഈസ്റ്റര്.. ഈ സുദിനത്തിൽ വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് എല്ലാവര്ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഈസ്റ്റര് ആശംസകൾ നേരുന്നു.