വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സപ്ലൈകോയുടെ ഈ ഓഫർ.സപ്ലൈകോ യില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നല്‍കുക
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനില്‍ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില് എത്തുന്നവർക്കാണ് ഈ ഓഫർ.



