നവ്യ തന്നെയാണ് ദുഃഖവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു മകളെപ്പോലെയാണ് അമ്മ തന്നെ സ്നേഹിച്ചിരുന്നതെന്നും തന്റെ നൃത്തത്തെ ഏറെ ഇഷ്‌ടപ്പെട്ടിരുന്നതായും നവ്യ കുറിച്ചു.
പെരുന്ന മാടയിൽ രാമകൃഷ്ണയിൽ പരേതനായ കെ.നാരായണമേനോൻ്റെ ഭാര്യയാണ് സി.ആർ ശാന്തകുമാരി ( ബേബി ചേച്ചി – 70).
സംസ്കാരം നടത്തി.
മക്കൾ : സന്തോഷ്. എൻ. മേ നോൻ, ലക്ഷ്മി എൻ. മേനോൻ
മരുമകൻ : മണികണ്ഠൻ മന്നിൽ
നവ്യാ നായരുടെ ഫേസ്ബുക്ക് കുറിപ്പ്
അങ്ങനെ ആ വിളക്ക് അണഞ്ഞു.
എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.
“മക്കളേ.. “ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ “
നിത്യ ശാന്തി നേരുന്നു.



