പാലക്കാട് ബിജെപിയുടെ പൊതു സമ്മേളനത്തിലായിരുന്നു രാഹുലിനെ മോദി വിമര്‍ശിച്ചത്. ഈ വിമര്‍ശനത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞത്.

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായിക താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ബജ്രംഗ് പുനിയയും തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോള്‍ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങള്‍ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റില്‍ ചോദിച്ചു. അന്ന് കുറ്റാരോപിതനായ നിങ്ങളുടെ സുഹൃത്ത് ബ്രിജ് ഭൂഷണെ ചേര്‍ത്തുപിടിച്ച്‌ സംരക്ഷിച്ച ആളല്ലേ നിങ്ങള്‍? ആ നിങ്ങളാണോ ഇപ്പോള്‍ ധാര്‍മികതയെക്കുറിച്ച്‌ പ്രസംഗിക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവായിരുന്ന സുബ്രഹ്‌മണ്യന്‍ സ്വാമി ഉന്നയിച്ച ആരോപണങ്ങള്‍ക്കും, ഒരുകാലത്ത് മോദിയുടെ കടുത്ത അനുഭാവിയായിരുന്ന മധു പൂര്‍ണിമ കിശ്വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.