ടെ​ഹ്റാ​ൻ: കു​വൈ​റ്റി​ലെ കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​നു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ പ്ലാ​ന്‍റി​നു വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ൽ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മാ​ത്രം കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ൽ 14 മി​സൈ​ലു​ക​ളും 12 ഡ്രോ​ണു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു സൈ​നി​ക ക്യാ​മ്പി​നു നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ 10 സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ബ​ഹ്റൈ​നി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ശ്ര​മം ഉ​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് രാ​ത്രി​കാ​ല ക​ട​ൽ​യാ​ത്ര​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ പു​ല​ർ​ച്ചെ നാ​ലു വ​രെ​യാ​ണ് വി​ല​ക്ക്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ൾ​പ്പ​ടെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.