ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി പട്ടിക തമിഴക വെട്രി കഴകം (ടിവികെ) പുറത്തിറക്കി. ടിവികെ അധ്യക്ഷനും നടനുമായ വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. ചെന്നൈയിലെ പെരമ്പൂരിൽ നിന്നും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്നുമാകും വിജയ് ജനവിധി തേടുക.

മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും ടിവികെ പ്രഖ്യാപിച്ചു. കോർ ടീമിലെ മുഴുവൻ അംഗങ്ങളും വിവിധ മണ്ഡലങ്ങളിൽ മത്സരിക്കും. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ് നടക്കുന്നത്. എൻ. ആനന്ദ്, ആദവ് അർജുന, ആർ. അരുൺരാജ്, സി.ടി.ആർ നിർമ്മൽ കുമാർ, കെ.എ സെങ്കോട്ടയ്യൻ എന്നിവർ യഥാക്രമം ടി നഗർ, വില്ലിവാക്കം, ഗോപിചെട്ടിപാളയം, തിരുപ്പരൻകുണ്ട്രം തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിക്കും.