മലയാള സിനിമയിലെ അഭിനേതാക്കൾ തമ്മിലുള്ള സൗഹൃദം ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണാറുണ്ട്. അത്തരത്തിൽ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. ഈ സൗഹൃദക്കൂട്ടിലെ മറ്റൊരാൾ രമേഷ് പിഷാരടിയാണ്.  മൂന്നു പേരും ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, മഞ്ജു വാര്യർ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫിൻലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു ഷെയർ ചെയ്തിരിക്കുന്നത്. കൂടെ ചാക്കോച്ചന്റെ കുടുംബവുമുണ്ട്. തിരഞ്ഞെടുപ്പ് ചൂടിൽ ആയതിനാൽ ഇത്തവണ ചങ്ങാതികൂട്ടത്തിനൊപ്പം രമേഷ് പിഷാരടിയില്ല. 

പതിനഞ്ചു വർഷങ്ങൾക്കു ശേഷം മഞ്ജു സിനിമാലോകത്തേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് ചിത്രം ‘ഹൗ ഓർഡ് ആർയൂ’യിലൂടെയായിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിൽ മഞ്ജുവിന്റെ ഭർത്താവായി വേഷമിട്ടത്. പിന്നീട് ‘വേട്ട’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു