ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഐആർജിസി നാവികസേനാ കമാൻഡർ അലിറെസ തങ്സിരി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും നേരിട്ട് ഉത്തരവാദി തങ്സിരിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐആർജിസിക്കുള്ള വലിയൊരു സന്ദേശമാണ് ഈ ആക്രമണമെന്ന് ‘ദ ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോർട്ട് ചെയ്ത കാറ്റ്സിന്റെ വാക്കുകളിൽ പറയുന്നു. എന്നാൽ ഈ അവകാശവാദത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



