ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് സംഭവം. വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആൻ്റണിക്ക് ആണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ജോസിനെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.
വഴിച്ചേരി മാർക്കറ്റിനു സമീപം ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് പായസം കിട്ടിയില്ലെന്ന പേരിൽ ജോസ് ബഹളംവച്ച് വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആന്റണിയെ കല്ലുകൊണ്ട് ഇടിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.



