ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിനു നേരെ ഈ ആഴ്ച്‌ച നടന്ന ബോംബാക്രമണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് യുഎസ് വ്യക്തമാക്കി. ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെയാണ്, അവിടുത്തെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ യുഎസ് സൈന്യം തങ്ങളുടെ പക്കലുള്ള ഏറ്റവും മാരകമായ ബോംബുകൾ പ്രയോഗിച്ചത്.