ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് വിണ്ടും തിരിച്ചടി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ- യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ നൈനി കൊല്ലപ്പെട്ടതായിഇറാൻ ഉടമസ്ഥതയിലുള്ള വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസിനും ഇസ്രായേലിനുമെതിരെ നടത്തിയ പരാമശങ്ങൾക്ക് പിന്നാലെയാണ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്.
ഇസ്രായേൽ- ഇറാൻ യുദ്ധം മൂന്നാഴ്ച പിന്നീട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ നാലമത്തെ പ്രമുഖനെയാണ് ഇറാന് നഷ്ടമാകുന്നത്. അലി ലാരിജാനി, ഗുലംരസ സുലൈമാനി, രഹസ്യാന്വേഷണ മന്ത്രി ഇസ്മായില്‍ ഖത്തീബ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെയും അടുത്ത അനുയായി ലാരിജാനിയും തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിലാണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇസ്മായില്‍ ഖത്തീബിനെ വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) സെക്കൻഡ് ബ്രിഗേഡിയർ ജനറലായിരുന്നു അലി മുഹമ്മദ് നൈനി. സേനയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടിയായും പ്രവർത്തിക്കുന്നുണ്ട്.



