കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നതോടെ മഹിളാ കോൺഗ്രസിൽ കല്ലുകടി. മഹിള കോൺഗ്രസ് നേതാക്കൾക്ക് നിയമസഭാ സീറ്റുകളിലേക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് കാരണം. മഹിള കോൺഗ്രസ് നേതാക്കളിൽ ഒരാൾക്ക് പോലും സീറ്റ് നൽകിയില്ലെന്ന ശക്തമായ പരിഭവം സംഘടനയ്ക്കുള്ളിലുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ തങ്ങളുടെ സംഘടനയിലെ ആളുകൾക്കായി കൃത്യമായ പട്ടിക നൽകി സമ്മർദ്ദം ചെലുത്തിയപ്പോൾ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ പട്ടിക നൽകിയില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. സംസ്ഥാന അധ്യക്ഷ, സീറ്റിനായി വേണ്ടത്ര വാദിച്ചില്ലെന്നും ഇത് സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ഒരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു.
ജെബി മേത്തർക്കെതിരെ പടയൊരുക്കം; മഹിള കോൺഗ്രസ് നേതാക്കൾക്ക് ഒറ്റ സീറ്റുമില്ല!



