തിരുവനന്തപുരം: ലോകത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നുവെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരത്ത് ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.വെറുപ്പിനെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം.ലോകം ഇന്നൊരു യുദ്ധമുഖത്താണ്.വിട്ടുവീഴ്ചകൾ ചെയ്തിട്ടാണെങ്കിലും സമാധാനം പുലരട്ടെ.ഇറാന്റെ ഉപാധികൾ കഴിയുന്നതും അംഗീകരിച്ചു സമാധാന ശ്രമം വേണം.ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്.യുദ്ധവിരാമം ലോകം ആഗ്രഹിക്കുന്നു.വെന്ഗനം അദ്ൾദേഹം പറഫിലുള്ളവരെ ഓർത്ത് കുടുംബങ്ങൾ സങ്കടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എപ്സ്റ്റീൻ ഫയലുകളിലൂടെ വമ്പന്മാരുടെ വൈകൃതങ്ങൾ പുറത്തുവന്നു.മാന്യന്മാരുടെ രഹസ്യ ജീവിതം ഇതായിരുന്നോ എന്ന് മൂക്കത്ത് വിരൽ വെച്ചുപോകുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ആത്മീയതയാണ് പരിഹാരം.: എന്ത് ഒളിപ്പിച്ചുവെച്ചാലും അറിയുന്ന ഒരു ശക്തി ലോകത്തുണ്ടെന്നും പാളയം ഇമാം പറഞ്ഞു.



