കണ്ണൂരില്‍ കെ.സുധാകരന് തന്നെ മല്‍സരിക്കും. പ്രതിസന്ധി ഒഴിവാക്കാന്‍ എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. എം.പി.മാരില്‍ കെ.സുധാകരന് മാത്രമാണ് ഇളവ് നല്‍കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച സുധാകരന് നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്കെന്നും ഞാന്‍ എന്റെ വഴിക്ക് നടക്കാമെന്നും അറിയിച്ച് നിലപാട് കടുപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് എംപിമാര്‍ മല്‍സരിക്കേണ്ടെന്ന നിലപാടില്‍ സുധാകരനായി ഇളവ് പ്രഖ്യാപിച്ചത്.



